Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം ഉത്രാടം നാളിലെ വാനരസദ്യ കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം
പ്രാദേശികം

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്ന് ജില്ലയില്‍ എത്തിയത്.

പൊതു നിരീക്ഷകരായ വിശേഷ് സാരംഗല്‍, എം.ബി. രാജേഷ് ഗൗഡ, ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുര്‍, പോലീസ് നിരീക്ഷകനായ ചന്ദ്രഗുപ്ത എന്നിവരാണ് ജില്ലയിലെത്തിയത്.

ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇഎംഎസ് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും നിരീക്ഷകരും വിലയിരുത്തി.

ഐഎഎസ് ഉദ്യോഗസ്ഥരായ വിശേഷ് സാരംഗല്‍ (നിലമ്പൂര്‍, വണ്ടൂര്‍) എം.ബി. രാജേഷ് ഗൗഡ (മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം), ശക്തി സിങ് (കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന്), അജിത്ത് ബലാസോ കുംബാര്‍ (വേങ്ങര, തിരൂരങ്ങാടി, താനൂര്‍), ഷെവാങ് ഗ്യാച്ചോ ബുട്ടിയ (തിരൂര്‍,കോട്ടക്കല്‍), രാജേന്ദ്രകുമാര്‍ (തവനൂര്‍, പൊന്നാനി) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട പൊതു നിരീക്ഷകര്‍.

ഐ. ആര്‍. എസ് ഉദ്യോഗസ്ഥരായ   അനൂപ് കുമാര്‍ വെര്‍മ (മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങള്‍), വിദ്യാ നൂപുര്‍( ഏറനാട്,നിലമ്പൂര്‍,വണ്ടൂര്‍, മഞ്ചേരി), ഐ പി ആന്‍ഡ് ടി എ എഫ് എസ് ഉദ്യോഗസ്ഥന്‍ അനുരാഗ് ശ്രീവാസ്തവ (കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി), ഐ സി എ എസ് ഉദ്യോഗസ്ഥന്‍ റാവുത്ത് മനീഷ് മഹേന്ദ്ര (പെരിന്തല്‍മണ്ണ, മങ്കട,തവനൂര്‍, പൊന്നാനി) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട ചെലവ് നിരീക്ഷകര്‍

ഐ.പി.എസ് ഉദ്യോഗസ്ഥനായ ചന്ദ്രഗുപ്തയാണ് പൊലീസ് ഒബ്സര്‍വര്‍.

പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം.

നിരീക്ഷകരുടെ ഫോണ്‍ നമ്പര്‍:

വിശേഷ് സാരംഗല്‍ - 9207862058
എം ബി രാജേഷ് ഗൗഡ- 7306835439
ശക്തി സിങ് - 8590955610

അനൂപ് കുമാര്‍ വെര്‍മ- 9532115104
അനുരാഗ് ശ്രീവാസ്തവ - 7306386054
റാവുത്ത് മനീഷ് മഹേന്ദ്ര - 7306110965
വിദ്യാ നൂപുര്‍ - 7306129126

ചന്ദ്രഗുപ്ത - 9778510389

© 2025 vallikkunnu.in. Powered by Cybpress Innovative solution.