കുറിയപ്പാടം : വള്ളിക്കുന്ന് പഞ്ചായത്ത് കുറിയപ്പാടം ചാലിപ്പാടത്ത് തീപിടിത്തം. ഇന്ന് (15/04/2026 ) വൈകീട്ട് 8:15 ഓടെയാണ് ഉണങ്ങിയ പുല്ലുകൾക്കും മറ്റും തീപ്പിടിച്ചത്. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലാണ് വലിയ തീപിടുത്തത്തിൽ നിന്നും രക്ഷയായത്. താനൂർ ഫയർ സ്റ്റേഷൻ സീനിയർ ഫയർ& റെസ്‌ക്യു ഓഫീസർ സജീമിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും നാട്ടുകാർ തീ അണച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി അജയ്ലാൽ,തറോൽ കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് എന്നിവർ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി.
പ്രാദേശികം
അടുക്കള മാലിന്യം : ഡൈജസ്റ്റർ വിതരണം ചെയ്തു 2 November 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ബഡ്സ് സ്കൂൾ : പണി ഈ മാസം തുടങ്ങും 9 September 2025
പ്രാദേശികം
വള്ളിക്കുന്ന് സ്വദേശിയായ പി. ഹൃഷികേഷ് കുമാര്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
പ്രാദേശികം
ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ 4 September 2025