തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻ മേധാവിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ. കെ. കുമാരൻ കുട്ടി (89 വയസ്സ് ) അന്തരിച്ചു. വിദ്യാഭ്യാസ മേഖലയിലും ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം,
കേരള സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ എം.എസ്.സി ബിരുദം നേടിയ അദ്ദേഹം, വിഖ്യാതമായ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് (Fulbright Scholarship) നേടിയാണ് അമേരിക്കയിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചത്. അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്.സി ബിരുദവും കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും (Post Doc) അദ്ദേഹം കരസ്ഥമാക്കി. ക്വീൻസ് യൂണിവേഴ്സിറ്റിയിൽ തന്നെ ലക്ചററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ കരുത്തായി
കാലിക്കറ്റ് സർവകലാശാലയുടെ ആരംഭകാലം മുതൽ അതിന്റെ വളർച്ചയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ ആദ്യത്തെ ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് (HOD) ആയിരുന്നു അദ്ദേഹം. കൂടാതെ ഡീൻ ഓഫ് സയൻസ്, സിൻഡിക്കേറ്റ് മെമ്പർ എന്നീ നിലകളിലും അദ്ദേഹം സർവകലാശാലയുടെ ഭരണ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സത്യസായി സമിതിയുടെ സ്ഥാപക കൺവീനർ കൂടിയായിരുന്നു അദ്ദേഹം.
പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം സ്ഥാപിച്ച സായി സ്നേഹതീരം എന്ന ചാരിറ്റബിൾ ട്രസ്റ്റ് അശരണർക്ക് വലിയൊരു തണലായിരുന്നു. ആദിവാസി മേഖലയിലെ അദ്ദേഹത്തിന്റെ നിസ്തുലമായ സേവനങ്ങളെ മുൻനിർത്തി മലബാർ സൗഹൃദ വേദി ഉൾപ്പെടെയുള്ള സംഘടനകൾ അദ്ദേഹത്തെ അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്.സനാതനധർമ്മപീഠം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവേണിങ്ങ് ബോഡി മെമ്പറായിരുന്നു.
നെറുംകൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി ആദ്യകാല പ്രസിഡണ്ടായിരുന്നു.
പത്മാ കെ. കുട്ടിയാണ് ഭാര്യ. മക്കൾ: മധു കെ. കുട്ടി (യു.എസ്.എ), ഡോ. രാധിക കെ. കുട്ടി (യുകെ), അരവിന്ദ് കെ. കുട്ടി (ഡെന്മാർക്ക്). മരുമക്കൾ: ഡോ. മീനാക്ഷി മധു (യു.എസ്.എ), ഡോ. അജിത്ത് മേനോൻ (യുകെ).
മരണാനന്തര ചടങ്ങുകൾ ഇന്ന് 18/ 2/26 ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
23 August 2025
പ്രാദേശികം
നഷ്ടപ്പെട്ട സ്വർണവും തുകയും കണ്ടെത്തി നൽകി ഹരിത കർമ്മ സേനാംഗങ്ങൾ 16 May 2026
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : ബോധി താനൂർ ബോയ്സ് വിഭാഗം ജേതാക്കൾ 4 December 2025
പ്രാദേശികം
അരിയല്ലൂരിൽ വാഹനാപകടം 5 September 2025
പ്രാദേശികം
ടൗണുകളില്‍ കൊട്ടിക്കലാശം ഒഴിവാക്കണം: ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു 4 December 2025