വള്ളിക്കുന്നിലെ പ്രിയപ്പെട്ട പൗരപ്രമുഖനും, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡണ്ടുമായിരുന്ന മാധവൻ പാലാട്ട് സാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം.
വള്ളിക്കുന്ന് നേറ്റീവ് എ.യു പി സ്കൂൾ അദ്ധ്യാപകനായി സർവീസ് ആരംഭിച്ചു ഫിഷറീസ് വകുപ്പിൽ ഇൻസ്പെക്ടറായും സഹകരണവകുപ്പിൽ തിരുർ അസിസ്റ്റൻഡ് രജിസ്റ്റാറായും, കണ്ണൂർ ദിനേശ് ബീഡി ഡെപ്യൂട്ടി രജിസ്ട്രാർ / ഓഡിറ്റാറായും കോഴിക്കോട് എൻ എം.ഡി.സി. മാനേജിംഗ് ഡയറക്ടറായും അദ്ദേഹം നിർവഹിച്ച സേവനം എന്നും മാതൃകാപരമായിരുന്നു.
ജോലി മേഖലയിൽ മാത്രം ഒതുങ്ങാതെ, നിറംകെതക്കോട്ട ക്ഷേത്രസംരക്ഷണ സമിതി, ഹരിത റസിഡൻസ് അസോസിയേഷൻ, അപ്പോളോ വള്ളിക്കുന്നിന്റെ രക്ഷാധികാരി എന്നീ നിലകളിൽ സമൂഹത്തിന് നൽകിയ സേവനം ഇന്നും ഓർമ്മിക്കുന്നു.
വള്ളിക്കുന്നിലെ കായികരംഗത്ത് ശോഭന സ്പോർട്സ് ക്ലബ്ബ് സ്ഥാപക പ്രസിഡണ്ടായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ പ്രദേശത്തിന്റെ കായികചരിത്രത്തിന്റെ ഭാഗമായി മാറി.
ഭാര്യ: വെട്ടിയാട്ടിൽ ആനന്ദലക്ഷ്മി ടീച്ചർ ( റിട്ടയേർഡ് പ്രിൻസിപ്പാൾ സി.ബി. ഹയർ സെക്കണ്ടറി സ്കൂൾ , വള്ളിക്കുന്ന് മക്കൾ ഡോ.വി. വിനോദ് ( സുപ്രണ്ട് , കൊയിലാണ്ടി താലൂക്ക് ആശുപത്രി ), വി. ശ്രീ ജയ (പ്രിൻസിപ്പാൾ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂൾ ) അനൂപ് വെട്ടിയാട്ടിൽ (ബിസിനസ്), മരുമക്കൾ : ഡോ.കെ.പി.ശ്രീകുമാർ (സിവിൽ സർജൻ) പി എ രുപ ,( എച്ച് : എസ് എസ് ടി, ചാലിയം ഉമ്പിച്ചി ഹയർസെക്കണ്ടറി സ്കൂൾ ) ആഭ രവീന്ദ്രൻ( ഹിന്ദു ദിനപത്രം).
മാധവൻ പാലാട്ടിന്റെ ലളിതമായ ജീവിതവും, സേവനചൈതന്യവും, സാമൂഹിക പ്രതിബദ്ധതയും ഇന്ന് നമ്മൾക്ക് പ്രചോദനമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വള്ളിക്കുന്നുകാരും ചേർന്ന് അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുന്നു.
01 August 2025
പ്രാദേശികം
അലിസ ഇൻസ്പയർ അവാർഡ് സ്റ്റേറ്റ് വിജയിയായി; വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു ആദരം ഏറ്റുവാങ്ങി 5 August 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
പ്രാദേശികം
അരിയല്ലൂരിൽ വാഹനാപകടം 5 September 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നോമ്പുതുറ 18 March 2026