റിപ്പോർട്ട് : സയിദ് കോയ കോലായി
വള്ളിക്കുന്ന് : ചില ആംഗിളിൽ നിന്നും നോക്കുമ്പോൾ തന്നെ – അയ്യോ, ഇതോ നമ്മുടെ ബോച്ചേ!
അങ്ങനെയൊരു സാദൃശ്യം. അതുകൊണ്ടാവണം പലരും തെറ്റിദ്ധരിച്ച് വാഹനങ്ങൾ നിർത്തി, നേരെ എത്തി സംസാരിച്ചിട്ടുള്ളത്.
അതെ, പറയുന്നത് വള്ളിക്കുന്ന് പോറാഞ്ചേരി സ്വദേശിയായ അബ്ദുറഹിമാൻനെ കുറിച്ചാണ്. കൂട്ടുകാർ ഫേസ്ബുക്കിൽ “ബോച്ചേ”യുമായി താരതമ്യം ചെയ്ത് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെ കാര്യം വലിയ ചർച്ചയായി. കമന്റുകൾ നിറഞ്ഞൊഴുകി. അതിനുശേഷമാണ് അബ്ദുറഹിമാൻ തന്നെ ഈ മേക്കോവർ സ്വീകരിച്ചത്.
കൺസ്ട്രക്ഷൻ മേഖലയിലാണ് അബ്ദുറഹിമാൻ ജോലി ചെയ്യുന്നത്. എന്നാൽ ബോച്ചേയ്ക്കോടുള്ള രൂപസാദൃശ്യം കാരണം ഇന്ന് പല ഇടങ്ങളിൽ നിന്നും അദ്ദേഹത്തിന് പരിപാടികൾക്ക് ക്ഷണങ്ങളെത്തുന്നു.
എല്ലാം നല്ലൊരു അനുഭവമെങ്കിലും, മെയിന്റനൻസ് കാര്യത്തിൽ ചിലവ് കുറവല്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
“മുടി നന്നായി പരിപാലിക്കണം, വസ്ത്രങ്ങൾ എല്ലാം സ്റ്റൈലിഷ് ആയി വേണം… എല്ലാം കൂടി നല്ലൊരു ചെലവേറിയ പരിപാടിയാണ്. എങ്കിലും, രസകരമായൊരു യാത്ര തന്നെയാണ് ഇത്” – അബ്ദുറഹിമാൻ പറയുന്നു.
17 November 2025
30 November 2025
പ്രാദേശികം
ഇലക്ടറൽ റോൾ ഒബ്സെർവർ ജില്ലയിൽ സന്ദർശനം നടത്തി 1 March 2026
പ്രാദേശികം
വള്ളിക്കുന്ന് കൃഷിഭവൻ അറിയിപ്പ് 1 August 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നോമ്പുതുറ 18 March 2026
പ്രാദേശികം
കളിമുറ്റം വനിതാ ഓപ്പൺ ജിം & കിഡ്സ് പാർക്ക് തുറന്നു കൊടുത്തു 3 November 2025
വ്യക്തികൾ
ജെ.സി.ഡാനിയൽ പുരസ്കാരം : മികച്ച രണ്ടാമത്തെ നടൻ വള്ളിക്കുന്നുകാരനായ കുമാർ സുനിൽ 27 July 2025