മലപ്പുറം : മലപ്പുറം ജില്ലയിൽ പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളും 4343 പോളിങ് സ്റ്റേഷനുകളുമാണ് ജില്ലയിൽ സജ്ജമായിട്ടുള്ളത്. ഡിസംബർ 11ന് (വ്യാഴം) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
17 November 2025
വ്യക്തികൾ
വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” 14 September 2025
പ്രാദേശികം
കാണ്മാനില്ല 26 February 2026
പ്രാദേശികം
ചീർപ്പിങ്ങൽ ന്യൂ-കട്ട് പാലം നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു 21 October 2025
പ്രാദേശികം
കളിമുറ്റം വനിതാ ഓപ്പൺ ജിം & കിഡ്സ് പാർക്ക് തുറന്നു കൊടുത്തു 3 November 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത് 9 December 2025