Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം ഉത്രാടം നാളിലെ വാനരസദ്യ കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം
രാഷ്ട്രീയം

ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

വള്ളിക്കുന്ന് :  വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി.ഇബ്രാഹീമാണ് സ്ഥാനാര്‍ത്ഥി. 10 വര്‍ഷക്കാലം കൊണ്ടോട്ടിയുടെ വികസന നായകനെ വള്ളിക്കുന്നിലേക്ക് ലഭിച്ച സന്തോഷത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.

പൂക്കോട്ടൂര്‍ സ്വദേശിയാണ്. 1965 മെയ് 1 നാണ് ജനനം. ടി.വി.മുഹമ്മദ് ഹാജി- ഇത്തിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന പി. മക്കള്‍: മുഹമ്മദ് ജസീം, അന്‍ഷിദ് നുഅ്മാന്‍, ആദിലാബാനു

രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും സജീവമാകുന്നതിന് മുന്‍പ് കൊണ്ടോട്ടി ഇ.എം.ഇ.എ (EMEA) ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു (വി.ആര്‍.എസ് എടുത്തു).
എം.എ (പൊളിറ്റിക്കല്‍ സയന്‍സ്), എം.ഫില്‍, ബി.എഡ് ജേതാവാണ്.
    
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (MSF) സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1995 മുതല്‍ 2000 വരെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2005 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന-ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി.

അത്താണിക്കല്‍ എം.ഐ.സി (M.I.C) ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി, അത്താണിക്കല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, പി.കെ.എം.ഐ.സി ഓര്‍ഫനേജ് (പൂക്കോട്ടൂര്‍) വൈസ് പ്രസിഡന്റ് തുടങ്ങി വിദ്യാഭ്യാസ-സാമൂഹിക-ജീവകാരുണ്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങളുടെ നേതൃസ്ഥാനവും അദ്ദേഹം വഹിക്കുന്നു

© 2025 vallikkunnu.in. Powered by Cybpress Innovative solution.