വള്ളിക്കുന്ന് : മലബാറിലെ പ്രശസ്തമായ നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് 6 വെള്ളിയാഴ്ച നടക്കും. ഇന്ന് ക്ഷേത്രത്തിൽ താലപ്പൊലി തീയതി കുറിക്കൽ ചടങ്ങു നടന്നു. ഇതിനു ശേഷം ശാസ്താമണ്ഡപത്തിൽ ഉത്സവത്തിന്റെ ബ്രൗഷർ പ്രകാശനം ആദ്യപ്രതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറമംഗലം നാരായണ നമ്പൂതിരിപ്പാട് ദേവകി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ട്രസ്റ്റിയും - മാനേജരുമായ ശ്രീ എം .നാരായണന് ( ഉണ്ണി) നൽകികൊണ്ട് നിർവ്വഹിച്ചു.
താലപ്പൊലി ദിനത്തിൽ പുലർച്ചെ 5 മണി മുതൽ ഉച്ചക്ക് 12 മണി വരെ വിശേഷാൽ ആരാധനകൾ നടക്കും. ഉച്ചക്ക് അന്നദാനം, ഉച്ച തിരിഞ്ഞു ആൽത്തറ മേളം, വൈകീട്ട് മഹാഗുരുതി, സന്ധ്യക്ക് സാംസ്‌കാരിക സമ്മേളനം, മെഗാ സംഗീത പരിപാടി , തായമ്പക എന്നിവ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. നാലു ഘട്ടങ്ങളിലായി നടക്കുന്ന വെടിക്കെട്ടും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
01 August 2025
17 November 2025
രാഷ്ട്രീയം
ടി.വി.ഇബ്രാഹിം വള്ളിക്കുന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 17 March 2026
പ്രാദേശികം
അത്താണിക്കൽ കെ.എം.എസ് ഫ്രൂട്ട് സ്റ്റാൾ ഉടമ പറമ്പിൽ അശോകൻ അന്തരിച്ചു 13 August 2025
ചരമം
സൈതാലി എന്ന ചെറിയാപ്പു 18 September 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2026–27 ബജറ്റ് അവതരിപ്പിച്ചു 9 March 2026
പ്രാദേശികം
കക്ഷി ഭേദമില്ലാതെയാണ് സർക്കാർ വികസനം നടപ്പാക്കുന്നത്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് 21 October 2025