മലപ്പുറം : മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്സ്, ടി.ജി.ടി. മാത്തമാറ്റിക്സ്, പി.ആര്.ടി., ബാലവാടിക ടീച്ചര്‍, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, എ.ടി.എല്‍. ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 18 നും മലയാളം ഇന്‍സ്ട്രക്ടര്‍, സ്പോര്‍ട്സ് കോച്ച് (ടേബിള്‍ ടെന്നീസ്/ബാസ്കറ്റ് ബോള്‍), കൗണ്‍സിലര്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ് എന്നീ തസ്തികളിലേയ്ക്ക് ഫെബ്രുവരി 19 നും സ്കൂളില്‍ അഭിമുഖം നടക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന അസ്സല് രേഖകള്‍, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഐഡി പ്രൂഫ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെ.വി.എസ്
മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ https://www.kvmallapuram.kvs.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0482-2734963.
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
വ്യക്തികൾ
വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” 14 September 2025
പ്രാദേശികം
വള്ളിക്കുന്ന് സ്വദേശിയായ പി. ഹൃഷികേഷ് കുമാര്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് 14 October 2025
ചരമം
മണമ്മൽ ശശീധരൻ നിര്യാതനായി 17 March 2026
പ്രാദേശികം
ഡോ. വിനോദ്.വി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. 4 July 2026