മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും. കളക്ടറേറ്റിലെ ബി3 ബ്ലോക്കിലെ വോട്ടിംങ് യന്ത്രത്തിന്റെ ഗോഡൗണില്‍ നിന്ന് ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും വിതരണം ആരംഭിച്ചു. തുടര്‍ന്ന് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഇവിടെ നിന്ന് വോട്ടിങ് യന്ത്രം കൈമാറും.
ആദ്യ ദിവസം ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും (പൊന്നാനി, പെരുമ്പടപ്പ്, തിരൂരങ്ങാടി, വേങ്ങര, മങ്കട, അരീക്കോട്, നിലമ്പൂര്‍) ഇന്ന് (വ്യാഴം) ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമുള്ള ( കൊണ്ടോട്ടി, വണ്ടൂര്‍, കാളികാവ്, മലപ്പുറം, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, താനൂര്‍) വിതരണം പൂര്‍ത്തിയായി. നാളെ (വെള്ളി) തിരൂര്‍ ബ്ലോക്കിലേക്കും ജില്ലയിലെ 12 നഗരസഭകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതോടെ ജില്ലയിലെ വിവിധ ബ്ലോക്ക്, നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയാകും. ജില്ലയിലെ 15 ബ്ലോക്ക്, 12 നഗരസഭ എന്നിവിടങ്ങളിലേക്കായി 5600 കണ്ട്രോള് യൂണിറ്റും 15260 ബാലറ്റ് യൂണിറ്റുമാണ് വിതരണം ചെയ്യുന്നത്.
27 December 2025
02 November 2025
പ്രാദേശികം
മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 15 May 2026
പ്രാദേശികം
പുഴയോര തണൽ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം നാളെ 19 May 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി 4 November 2025
പ്രാദേശികം
ഭാഗവത സപ്താഹം ആരംഭിച്ചു 22 December 2025
പ്രാദേശികം
തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇനി വള്ളിക്കുന്ന്കാരനായ ഡോ. വിനോദ് 5 October 2025