വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി വാർഷിക പദ്ധതിയിൽ തനത് ഫണ്ട് 25 ലക്ഷം രൂപ ചിലവഴിച്ച് ഒലിപ്രം തിരുത്തിയിൽ നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടന കർമ്മം വി അബ്ദുറഹിമാൻ കായിക വഖഫ് റെയിൽവേ മന്ത്രി വകുപ്പ് മന്ത്രി നിർവ്വഹിച്ചു. തിരുത്തിയിൽ വയോജന മിത്ര സംഘം സൗജന്യമായി നൽകിയ 3 സെൻ്റ് ഭൂമിലാണ് പകൽ വീട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചിട്ടുള്ളത്. ഓഫീസ് റൂം , ഡൈനിംങ് ഹാൾ അടുക്കള, മീറ്റിംങ് ഹാൾ ശീതീകരിച്ച ഓഫീസ്, ഫർണിച്ചറുകൾ ഉൾപ്പെടെ സൗകര്യങ്ങളാണ് പകൽ വീടിന് ഒരുക്കിയിട്ടുള്ളത്. പ്രസ്തുത ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ്കോട്ടാശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഏ കെ രാധ, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ പി എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗം വിനീത കാളാടൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കായമ്പടം വേലായുധൻ,വയോജനമിത്ര സംഘം പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, സെക്രട്ടറി ശശീധരൻ കെ, ആസൂത്രണ സമിതി ഉപാദ്യക്ഷൻ പ്രേമൻ പരുത്തിക്കാട്, സെക്രട്ടറി നിനിത ആർ എച്ച്, വള്ളിക്കുന്ന് ഗ്രാമപഞ്ചത്ത് സീനിയർ സിറ്റിസൺ വെൽഫയൽ അശംഗം രഘുനാഥ് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ഐ സി ഡി എസ് സൂപൈർവെസർ റംലത്ത് നന്ദി രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങിൽ വയോജനമിത്ര സംഘം സന്തോഷ് ഫാർമസി എം ഡി കെ വേലായുധൻ അവർകളെ ആദരിച്ചു.
20 September 2025
21 July 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
പ്രാദേശികം
സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു 24 November 2025
പ്രാദേശികം
അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു 3 November 2025
പ്രാദേശികം
CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു 1 August 2025
പ്രാദേശികം
ലോഗോ പ്രകാശനം ചെയ്തു 17 October 2025