വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികൾ സ്മാര്‍ട്ട് അങ്കൺവാടികളാക്കി സ്മാര്‍ട്ട് ടിവി,ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, സ്റ്റോറേജ് ബിന്നുകള്‍, റബർമാറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് അങ്കണവാടികളില്‍ ഒരുക്കിയിട്ടുള്ളത്.ഗ്രാമപഞ്ചായത്തിലെ 46 അങ്കൺവാടികളിൽ 22 അങ്കൺവാടികളാണ് സൗകര്യങ്ങളുള്ള മോഡേണ്‍ ഹൈടെക് അങ്കണവാടികള്‍ ആക്കി മാറ്റിയത്.ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 38 ലക്ഷം രൂപ ചിലവഴിച്ചാണ് 22 അങ്കൺവാടികൾ സ്മാർട്ട് ആക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. നിലവിൽ എല്ലാ വാർഡിലും ഓരോ സ്മാർട്ട് അങ്കൺവാടികൾ എന്ന തോതിൽ 22 അങ്കൺവാടികൾ ആദ്യ ഘട്ടം സ്മാർട്ട് അങ്കൺവാടികളാക്കിയിട്ടുണ്ട് സർക്കാർ അംഗീകൃത ഏജൻസിയായ ആർട്ക്കോണ് നിർമ്മാർണ ചുമതല,രണ്ടാം ഘട്ടം 2025-26 വാർഷിക പദ്ധതിയിൽ ബാക്കി വരുന്ന അങ്കൺവാടികൾ കൂടി സ്മാർട്ട് അങ്കൺവാടികളാക്കുന്നതിന് 10 ലക്ഷവും അങ്കൺവാടികളുടെ അടിയന്തര അറ്റകുറ്റപണിക്കും വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.ശിശുസൗഹൃദ ആകര്‍ഷകമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരച്ചുമാണ് എല്ലാ അങ്കണവാടികളിലെയും ചുമരുകളില്‍ തയ്യാറാക്കിയത്.
30 November 2025
04 November 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി 4 November 2025
പ്രാദേശികം
അത്താണിക്കൽ ഓട്ടോ ഡ്രൈവർ കലേഷ് ബാബു അന്തരിച്ചു 7 August 2025
ചരമം
ചരമം : പുളിയശ്ശേരി ശശികുമാർ 27 December 2025
പ്രാദേശികം
അരിയല്ലൂരിൽ വാഹനാപകടം 5 September 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025