വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതി സമഗ്ര പച്ചക്കറി വികസനം ഗുണഭോക്താക്കൾക്ക് പച്ചക്കറി തൈ വിതരണം ആരംഭിച്ചു. വിതരണ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. കുമ്പളം, മത്തൻ, പച്ചമുളക്, തക്കാളി, വെണ്ട തൈകളാണ് വിതരണം ചെയ്യുന്നത്. വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് ഗ്രാമപഞ്ചായത്ത് ചിലവഴിക്കുന്നത്. 1 ലക്ഷത്തോളം തൈകളും, വളവും, കൃഷി ചെയ്യാനുള്ള ചിലവും ഉൾപ്പെടുത്തിയാണ് പദ്ധതി നിർവ്വഹണം നടത്തുന്നതെന്ന് കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ് അറിയിച്ചു.
08 December 2025
11 February 2026
ചരമം
നിറംകൈതക്കോട്ട മുൻമേൽശാന്തി പൂവപ്പള്ളി ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി 21 October 2025
പ്രാദേശികം
സമഗ്ര പച്ചക്കറി വികസനം പച്ചക്കറി തൈ വിതരണം ആരംഭിച്ചു 25 October 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി 4 November 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ- ചിങ്ങം 1 കർഷക ദിനാചരണം 2025-26 1 August 2025