മഞ്ചേരി : അങ്കണവാടികളില്‍ പുതുക്കിയ മാതൃകാമെനു സെപ്തംബര്‍ എട്ട് മുതല്‍ നടപ്പിലാക്കും. പ്രീ സ്‌കൂള്‍ കുട്ടികളിലെ പോഷക നിലവാരം ഉയര്‍ത്തുക, എല്ലാവർക്കും മെനു സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂനിറ്റി വിമന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു.
ജില്ലയിലെ 29 ഐ.സി.ഡി.എസുകളില്‍ നിന്നായി സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാർ, അങ്കണവാടി വര്‍ക്കര്‍മാർ, ഹെല്‍പ്പര്‍മാർ തുടങ്ങി 116 പേർ പരിശീലനത്തില്‍ പങ്കെടുത്തു. മുട്ട ബിരിയാണി, പുലാവ്, ന്യൂട്രിലഡു, ഇലയട തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പുതുക്കിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയ്യാറാക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി. ഗോപകുമാര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി.എന്‍. ധന്യ എന്നിവര്‍ പരിശീലനം വിലയിരുത്തി. സി.ഡി.പി.ഒ വി.എം. റിംസി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ പി. ബാസിമ, പി. മഹീദ, കെ. ഹസ്‌ന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും 29 November 2025
പ്രാദേശികം
ബാലാ തിരുത്തിയിൽ വനം വകുപ്പിൻ്റെ ഇടപെടൽ നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം 24 October 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരം: 77.38% പോളിങ് 11 December 2025
പ്രാദേശികം
'ഹരിത തെരഞ്ഞെടുപ്പ്': ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 17 November 2025
ചരമം
പൊക്കടവത്ത് ഗോപാലകൃഷ്ണൻ (71) നിര്യാതനായി 17 February 2026