Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഹരിതം ഓണാഘോഷം ഉത്രാടം നാളിലെ വാനരസദ്യ കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം
പ്രാദേശികം

വള്ളിക്കുന്ന് : നിറംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ മൂന്ന് ദിവസം ആയിട്ടാണ് ആഘോഷം നടക്കുന്നത്. മാർച്ച് 4 നു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മുൻ റീജിയണൽ ഡയറക്ടർ ശ്രീ കെ.കെ.മുഹമ്മദ് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മലയാള ഭാഷ വിഭാഗം മേധാവി പ്രൊഫ: ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത പ്ളേബാക്ക് സിംഗർ അതുൽ നറുകര നയിച്ച നാടൻപാട്ട് ചടങ്ങിന് മാറ്റു കൂട്ടി. രണ്ടാം ദിവസമായ ഇന്നലെ മെഗാതിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി.

ഇന്ന് ഉച്ചക്ക് 2 :30 നു  ആൽത്തറ മേളം, വൈകീട്ട് 5 നു മഹാഗുരുതി , രാത്രി 8 നു കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വിഷ്ണു കാഞ്ഞിലശ്ശേരി എന്നിവർ നയിക്കുന്ന ഡബിൾ തായമ്പക, രാത്രി 11 :30 നു താലപ്പൊലി പറമ്പിലേക്ക്  ഗജവീരൻ കൊളക്കാടൻ കുട്ടികൃഷ്ണനോടൊപ്പമുള്ള എഴുന്നള്ളത് പുലർച്ചെ 12 : 30 നു താലപ്പൊലി പ്രയാണത്തോടെ താലപ്പൊലി പറമ്പിൽ നിന്നും ചെമ്പട മേളം , പാണ്ടിമേളത്തോടുകൂടിയുള്ള തിരിച്ചെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

 

© 2025 vallikkunnu.in. Powered by Cybpress Innovative solution.