വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ് വള്ളിക്കുന്ന് അത്താണിക്കൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാര സമിതി ചെയർമാൻ കെ. ജയദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി സ്വാഗതം പറഞ്ഞു.
സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജെഡി ഓഫീസ് സ്റ്റാഫ് പ്രശാന്ത് അവതരിപ്പിച്ചു, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ വികസന രേഖ "തുടരും ഈ വികസനം വളരും വള്ളിക്കുന്നിൻ്റെ' പ്രകാശന കർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.എച്ച്. നിനിത അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനം നടന്നു. വിവിധ മേഖലയിലെ ആളുകളുടെ ഓപ്പൺ ഫോറത്തിന് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രേമൻ പരുത്തിക്കാട് നേതൃത്വം നൽകി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഈ കാലഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്ക് സ്ഥലം സംഭാവനയായി ചെയ്തവരേയും പഞ്ചായത്തിലെ ഹരിത കർമസേന, ഐ എസ് ഒ അംഗീകാരം നേടിയ കുടുംബശ്രീ, പ്രത്യേക നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സാമൂഹിക രാഷ്ട്രീയ പൊതുരംഗത്തെ നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. രാധ നന്ദി പറഞ്ഞു.
03 August 2025
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്ത്തിയാകും 4 December 2025
പ്രാദേശികം
അരിയല്ലൂരിൽ വാഹനാപകടം 5 September 2025
പ്രാദേശികം
ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു 18 November 2025
സ്പോർട്സ്
മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 30 November 2025