വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ കാർഷികദിനം ആചരിച്ചു. പ്രസ്തുത ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ പി അബ്ദുൾ ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ കർഷകരെ പൊന്നാടയണിച്ച് മൊമൻ്റോ നൽകി ആദരിച്ചു. കച്ചേരിക്കുന്നു നിവാസി കോഴിശ്ശേരി സുരേഷ് എന്നവരുടെ മക്കൾ അനുബാബു, സനു ബാബു എന്നിവരെ യുവ കർഷകരായി ചടങ്ങിൽ ആദരിച്ചു. കാർഷിക മേഖലയിലേക്ക് കടന്നു വരാൻ പുതു തലമുറ താൽപ്പര്യം കാണിക്കാത്ത ഈ കാലഘട്ടത്തിൽ പഠനത്തോടൊപ്പം പശു വളർത്തലും, വാഴ കൃഷിയുമെല്ലാം താൽപ്പര്യത്തോടെ ചെയ്യുന്ന ഈ വിദ്യാർത്ഥികൾ നാടിന് മാതൃകയാണ്.
27 August 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 23 October 2025
പ്രാദേശികം
കളിമുറ്റം വനിതാ ഓപ്പൺ ജിം & കിഡ്സ് പാർക്ക് തുറന്നു കൊടുത്തു 3 November 2025
പ്രാദേശികം
നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 12 December 2025
ചരമം
പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു 8 December 2025
പ്രാദേശികം
അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു 9 August 2025