വള്ളിക്കുന്ന് : സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതികളായ ലൈഫ് ഭവനപദ്ധതിയിൽ വള്ളിക്കുന്നിൽ മൂന്നാം ഘട്ടം പൂർത്തീകരിച്ച 149 വീടുകളുടെ താക്കോൽദാനകർമ്മം ബഹു തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് 27/07/25 ഞായർ 6 pm അരിയല്ലൂരിൽ നിർവ്വഹിക്കും. പ്രസ്തുത ചടങ്ങിൽ വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ പി അബ്ദുൾ ഹമീദ് മസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡിൻ്റ് എ ഷൈലജ ടീച്ചർ എന്നിവർ പങ്കെടുക്കുന്നു.ജില്ലയിൽ ലൈഫ് 20-20 ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലൊന്നാണ് വള്ളിക്കുന്ന്, വിവിധ ലൈഫ് ഭവന പദ്ധതികളിലായി 547 ഗുണഭോക്താക്കളാണ് വിവിധ ലൈഫ് ഭവന പദ്ധതികളിലായി ഗ്രാമപഞ്ചായത്തിൽ എഗ്രിമെൻ്റ് വെച്ചത്. ഇതിൽ ഭൂമിയുള്ള ഭവനരഹിതരിൽ എഗ്രിമെൻ്റ് വെച്ച 490 വീടുകൾക്കും 4 ലക്ഷം രൂപ നൽകി ഗ്രാമപഞ്ചായത്ത് വീട് നൽകി കഴിഞ്ഞു. ബാക്കി എഗ്രിമെൻ്റ് വെച്ചവർ വിവിധ ഗഡുക്കൾ വാങ്ങി പണി പൂർത്തീകരിക്കുന്ന തിരക്കിലാണ്. ഇതിൽ ഫിഷറീസ് വിഭാഗത്തിൽ.142,ജനറൽവിഭാഗത്തിൽ 294,എ സി വിഭാഗത്തിൽ 54 ഗുണഭോക്താക്കളാണ് ഈ കാലയളവിൽ പണി പൂർത്തീകരിച്ചത്. ഈ കാലയളവിൽ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ നിന്ന് 73 ഗുണഭോക്താക്കളും ഭൂമി വാങ്ങി വീട് വെക്കുകയുണ്ടായി ദൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉള്ളവർക്ക് ഭൂമി വാങ്ങുന്നത് ഉൾപ്പെടെ 6 ലക്ഷം രൂപ നൽകി വീട് പണി പൂർത്തീകരിച്ചു കഴിഞ്ഞു. 2021-22 സാമ്പത്തിക വർഷം 2 കോടി 22 ലക്ഷം ,2022 -23 സാമ്പത്തിക വർഷം 1 കോടി 37 ലക്ഷം ,2023 - 24 സാമ്പിത്തിക വർഷം 8 കോടി 25 ലക്ഷം, 2024-2025 സാമ്പത്തിക വർഷം 4 കോടി 47 ലക്ഷം തുകയാണ്,2025-26 സാമ്പത്തിക വർഷം 62 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഇതുവരെ ലൈഫ് ഭവന പദ്ധതിക്കായി ചിലവഴിച്ചിട്ടുള്ളത്. ഇതിന് പുറമേ 487 Sc ജനറൽ വിഭാഗത്തിൽ പെട്ടെ വർക്ക് ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഫണ്ട് വകയിരുത്തി പണി പൂർത്തീകരിച്ചു കഴിഞ്ഞു.
06 December 2025
31 March 2026
പ്രാദേശികം
പരപ്പനങ്ങാടി ഉപജില്ല കലോത്സവം ഉദ്ഘാടനം ചെയ്തു 4 November 2025
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ- ചിങ്ങം 1 കർഷക ദിനാചരണം 2025-26 1 August 2025
പ്രാദേശികം
നെറുങ്കൈതക്കോട്ട ക്ഷേത്ര പുനരുദ്ധാരണത്തിന് അനന്ത് അംബാനി 75 ലക്ഷം രൂപ നൽകി 11 April 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ (ചൊവ്വ) അവസാനിക്കും 8 December 2025