വള്ളിക്കുന്ന് : തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപനത്തിലേക്കുള്ള 2025ലെ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ച ശേഷമുള്ള വിജയാഘോഷങ്ങൾ ക്രമസമാധാനം ലംഘിക്കാതിരിക്കാനായി പരപ്പനങ്ങാടി പോലീസ് ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നാളെ (13 ഡിസംബർ 2025) നടക്കുന്ന എല്ലാ ആഘോഷപരിപാടികളും വൈകുന്നേരം 6 മണിക്ക് മുമ്പ് നിർബന്ധമായും അവസാനിപ്പിക്കണം എന്നതാണ് പ്രധാന നിർദേശം.
പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്ന പ്രധാന നിർദേശങ്ങൾ:
1 - ഇലക്ഷനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ,കൊടി തോരണങ്ങൾ എന്നിവ മാറ്റേണ്ടതാണ്.
2 - വിജയാഹ്ലാദ പരിപാടികൾ വൈകുന്നേരം 6 :00 മണിക്ക് അവസാനിപ്പിക്കേണ്ടതാണ്..
3- അനുവാദമില്ലാത മൈക്ക്. ഡി.ജെ . മറ്റ് ബഹു "കേരള ഹൈക്കോടതി നിരോധിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ആഘോഷ പരിപാടികൾ നടത്താൻ പാടില്ല.
4- പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിക്കാൻ പാടില്ലാത്തതാണ്.
5- എതിർസ്ഥാനാർത്ഥിയുടെ വീടിൻെറെ മുമ്പിൽ വെച്ചോ, എതിർ പാർട്ടി ഓഫീസുകളുടെ മുമ്പിൽ വെച്ചോ പടക്കം പൊട്ടിക്കാൻ പാടില്ലാത്തതാണ്.
6. മദ്യപിച്ചോ, മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചോ ആഹ്ലാദ പ്രകടന പരിപാടികളിൽ പങ്കെടുക്കുന്നത് നേതാക്കൾ നിരുത്സാഹ പ്പെടുത്തേണ്ടതാണ്.
7- ആഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ ഗതാഗത തടസ്സമില്ലാതെ നടത്തേണ്ടതാണ്
8- സോഷ്യൽമീഡിയ വഴിയുള്ള അപവാദ പ്രചാരണങ്ങൾ നടത്താൻ പാടില്ലാത്തതും ആയതിനെതിരെ പരാതി ലഭിക്കുന്ന പക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ് നിർദ്ദേശങ്ങൾ
28 November 2025
08 December 2025
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിലെ സ്വീകരണ വിതരണ-വോട്ടെണ്ണൽ കേന്ദങ്ങൾക്കും പോളിങ് സ്റ്റേഷനുകൾക്കും അവധി 7 December 2025
ചരമം
അരുണാചൽ പ്രദേശിൽ വിനോദയാത്രക്ക് പോയ വള്ളിക്കുന്ന് സ്വദേശി മരിച്ചു 17 January 2026
പ്രാദേശികം
ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു 5 August 2025
പ്രാദേശികം
പുളിയശ്ശേരി ഭാഗവത സപ്താഹം ഡിസംബർ 21 - ന് 8 November 2025