Trending: പി.വി. സൈദലവി കോയ അന്തരിച്ചു വള്ളിക്കുന്നിന്റെ സ്വന്തം “ബോച്ചേ” സി.എം.അച്ചുതൻ മാസ്റ്റർ നിര്യാതനായി. നിറംകൈതക്കോട്ട ക്ഷേത്രത്തിൽ കളം പാട്ട് ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു പാലാട്ടിന്റെ വേർപാടിന് ഇന്നേക്ക് നാലു വർഷം CBHSS ലെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്ന വാസുദേവൻ മാസ്റ്റർ അന്തരിച്ചു എം.ടി കരുണാകരൻ അന്തരിച്ചു ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും സംസ്ഥാനത്തെ മികച്ച SPC വിദ്യാലയമായി എം.വി.എച്.എസ്.എസിനെ തിരഞ്ഞെടുത്തു മലപ്പുറം ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് ഗേൾസ് വിഭാഗത്തിൽ GHSS മാറഞ്ചേരി ജേതാക്കൾ അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല ഓണാഘോഷം കളർ ആക്കി വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു പുതുവായി ബാലകൃഷ്ണൻ അന്തരിച്ചു വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി കൊണ്ടാരംപാട്ട് കാർത്യായനി നിര്യാതയായി അദ്ധ്യാത്മരാമായണം അഖണ്ഡ പാരായണം നടന്നു വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം തിരുവോണ നാളിൽ നിറംകൈതക്കോട്ട ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് നിയന്ത്രണം വിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി പന്തൽ കാൽനാട്ടൽ കർമ്മം നടത്തി മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് അപ്പോളോ വള്ളിക്കുന്ന് ചിത്രരചന ക്ലാസ് ആരംഭിച്ചു പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഡോ. കൂത്തിരേഴി കുമാരൻ കുട്ടി അന്തരിച്ചു വള്ളിക്കുന്ന് പഞ്ചായത്ത് ഇലക്ഷനിൽ സഹോദരനും സഹോദരിയും രണ്ടു മുന്നണികളിലായി മത്സരരംഗത്ത് ഉത്രാടം നാളിലെ വാനരസദ്യ ഹരിതം ഓണാഘോഷം കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു ചേലക്കോട്ട് വിശാലാക്ഷി അമ്മ നിര്യാതയായി വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം
പ്രാദേശികം

മലപ്പുറം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം അനുസരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലയുടെ  ചുമതലയുള്ള ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ.ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ അവലോകന യോഗം ചേര്‍ന്നു. എസ്.ഐ.ആര്‍. പ്രസിദ്ധീകരിച്ചതിനു ശേഷം പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള അപേക്ഷകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും വോട്ടര്‍പട്ടികയില്‍ ഒരു തരത്തിലുമുള്ള ഡൂപ്ലിക്കേഷനുമില്ലാതിരിക്കാന്‍ ബി.എല്‍.ഒ., ഇ.ആര്‍.ഒ മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.

പുതുതായി അനുവദിക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പുതിയ എല്ലാ വോട്ടർമാർക്കും ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് വോട്ടർ ഐ.ഡി.  ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഇലക്ടറൽ റോൾ ഒബ്സർവർ പറഞ്ഞു.

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, മുൻ ജില്ലാ കളക്ടർ വി.ആർ. വിനോദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.കെ.ജയന്തി, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

© 2025 vallikkunnu.in. Powered by Cybpress Innovative solution.