മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും പുറത്തിറക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രകാശനം ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ് സംവിധാനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാർഡുകൾ, സംവരണ വാർഡുകൾ,
ജില്ലയിലെ വോട്ടര്‍മാര്‍, മത്സരിക്കുന്ന സ്ഥാനാർഥികൾ, തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍, വരണാധികാരികൾ, ഉപവരണാധികാരികൾ, ജില്ലാ പഞ്ചായത്ത് ഡിവിഷനും അതുൾപ്പെടുന്ന ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് വാർഡുകളും, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം, തെരഞ്ഞെടുപ്പ് ഫലം, കക്ഷിനില, മാതൃകാ പെരുമാറ്റ സംഹിത, മാധ്യമ പ്രവർത്തകർക്കുള്ള മാർഗ നിർദേശങ്ങൾ തുടങ്ങി ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍ ജയന്തി, ഇലക്ഷന്‍ പൊതു നിരീക്ഷകന്‍ പി.കെ. അസിഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഡെപ്യൂട്ടി കളക്ടർ ഇ.സ നീറ, അസി. എഡിറ്റര്‍ ഐ.ആര്‍. പ്രസാദ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രാദേശികം
ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് മേഖല കമ്മറ്റി ഓണാഘോഷം നടത്തി 6 September 2025
പ്രാദേശികം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം നാളെ (വെള്ളിയാഴ്ച) പൂര്‍ത്തിയാകും 4 December 2025
ചരമം
ഡോ.സുബിൻ.സി.എസ് നിര്യാതനായി 24 March 2026
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026
പ്രാദേശികം
നവീകരിച്ച അപ്പോളോ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നാളെ 21 September 2025